ഹോം » വാണിജ്യം » 

മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികള്‍ പൂട്ടുന്നു

വെബ് ഡെസ്‌ക്
August 21, 2017

ന്യൂദല്‍ഹി: വന്‍കിട റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്.

സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും ഇനി തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും കാട്ടി മക്‌ഡൊണാള്‍ഡ്‌സ് പത്രക്കുറിപ്പ് പുറത്തിറക്കി. കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത് 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്നും മക്‌ഡൊണാള്‍ഡ്‌സ് നിര്‍ദേശിച്ചു. വിക്രം ബക്ഷിയാണ് സിപിആര്‍എല്‍ ഉടമസ്ഥന്‍.

രാജ്യതലസ്ഥാനത്ത് സിപിആര്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള 43 ഔട്ട്‌ലെറ്റുകള്‍ക്ക് പ്രാദേശിക ഭരണകൂടം ഈറ്റിംഗ് ഹൗസ് ലൈസന്‍സ് നിഷേധിച്ചിരുന്നു. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് മക്‌ഡൊണാള്‍ഡ്‌സ് എത്തിയതെന്നാണു സൂചന.

Related News from Archive
Editor's Pick