മിറ-ബയന്ദര്‍ നഗരസഭ തെരഞ്ഞെടുപ്പ്: ബിജെപിക്ക് തകര്‍പ്പന്‍ വിജയം

Monday 21 August 2017 7:07 pm IST

മുംബൈ: മിറ-ബയന്ദര്‍ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. 95 സീറ്റുകളില്‍ 61 എണ്ണം ബിജെപി നേടിയപ്പോള്‍ ശിവസേനയ്ക്ക് 22 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് പത്ത് സീറ്റ് ലഭിച്ചപ്പോള്‍ എന്‍സിപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. നേരത്തെ ബിജെപി ശിവസേന സഖ്യമായിരുന്നു നഗരസഭ ഭരിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി മത്സരിച്ച ശിവസേനയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. 2012ല്‍ 27 സീറ്റുകള്‍ ലഭിച്ച എന്‍സിപി പൂര്‍ണമായും തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ്- എന്‍സിപി സ്വാധീന മേഖലയായിരുന്ന മിറ-ബയന്ദറില്‍ സമീപകാലത്താണ് ബിജെപി ചുവടുറപ്പിച്ചത്. സംസ്ഥാന ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി പ്രതികരിച്ചു.