ആലപ്പുഴ: ഇതര സംസ്ഥാനക്കാരാണെന്നു ചൂണ്ടിക്കാട്ടി കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന് (കെടിടിഎ) ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയതിനെത്തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയ സോഹം ഭട്ടാചാര്യ കോഴിക്കോട് ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷന് ഓള് കേരള റാങ്കിംഗ് ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മൂന്നു വിഭാഗങ്ങളില്‍ വിജയിച്ചു കപ്പുകള്‍ നേടി. ജൂണിയര്‍, യൂത്ത്, മെന്‍ സിംഗിള്‍സ് വിഭാഗങ്ങളിലാണ് ജേതാവായത്. മറ്റൊരു ഹര്‍ജിക്കാരനായ സൗമ്യജീത് ബോസ് യൂത്ത്, മെന്‍ എന്നിവയില്‍ സെമിഫൈനലിലും ജൂനിയറില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി. അന്യസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നു ഇവരുടെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: