കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിപണനം ചെയ്യുന്ന ഉപ്പേരിക്ക് കാരുണ്യത്തിന്റെ രുചി. സ്കൂളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുക കണ്ടെത്താനാണ് പിടിഎയുടെ നേതൃത്വത്തില്‍ ഉപ്പേരി നിര്‍മിച്ച് വിപണനം ചെയ്യുന്നത്. ചക്ക, വാഴയ്ക്ക ഉപ്പേരികളാണു വിപണനത്തിനു തയാറാക്കിയത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാറാക്കിയ ഉപ്പേരി ഗുണനിലവാരമുള്ളതും വിപണിയിലെ വിലയ്ക്കുമാണ് ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നത്.
അടുത്തയിടെ രക്ഷാകര്‍ത്താക്കളെ നഷ്ടമായ സഹപാഠികളെ സഹായിക്കാന്‍ കുട്ടികള്‍ ഉപ്പേരി വിപണനം നടത്തിയിരുന്നു. കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക എന്ന ഉദ്യേശത്തോടെയാണ് ഓണക്കാലത്ത് ഉപ്പേരിനിര്മ്മാണം നടത്തുന്നത്.പിടിഎ പ്രസിഡന്റ് ജെ.ജയകുമാര്‍ വിപണനോദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ബി.ഉണ്ണിക്കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.ബിന്ദു, ടി.എസ്.ഗിരീഷ്കുമാര്‍, ജോര്‍ജ് ജേക്കബ്, കെ.എസ്.അനുപമ, സുരേഷ് ബാബു, കെ.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: