കോണ്‍ഗ്രസിന്റെ വര്‍ണ്ണവെറി; മിസോറാം മന്ത്രി രാജിവച്ചു

Monday 21 August 2017 9:13 pm IST

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസ് മന്ത്രിയും പ്രമുഖ ബുദ്ധമതനേതാവുമായ ബുദ്ധ ധന്‍ ചക്മ രാജിവച്ചു. ന്യൂനപക്ഷ സമുദായമായ ചക്മയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസിന് സീറ്റു നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. സൂ വംശത്തില്‍ പെട്ടവര്‍ക്കു മാത്രമായി സംവരണം പരിമിതപ്പെടുത്താനുള്ള ലാല്‍ തന്‍വാല സര്‍ക്കാരിന്റെ നടപടിയാണ് രാജിക്കുകാരണമെന്ന് ബുദ്ധ ധന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നീറ്റ് പരീക്ഷ ജയിച്ച നാലു ചക്മ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. 44 കാരനായ ബുദ്ധ ധന്‍ പറഞ്ഞു.