ചെറുപുഴ: ആയന്നൂര്‍ ശിവക്ഷേത്രത്തില്‍ വിനായക ചതുര്ത്ഥിയോടനുബ’ന്ധിച്ച് വിഘ്നേശ്വരപൂജയും മഹാഗണപതി ഹോമവും ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയും ഇന്ന് മുതല്‍ 25 വരെ വിഫുലമായ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ഗണേശ വിഗ്രഹ പൂജയും 630 ന് ഭജനയും നടക്കും. 23, 24 തീയതികളില്‍ വിഗ്രഹ പൂജയും ഭജനയും തുടര്‍ച്ചയായി നടക്കു. 25 ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം, തുടര്‍ന്ന് പതിനൊന്ന് മണിക്ക് ക്ഷേത്രത്തില്‍ നിന്നും ചെറുപുഴ കമ്പിപാലത്തിനു സമീപം തേജസ്സി നി പുഴയിലേക്ക് ഗണേശ വിഗ്രഹ നിമജ്ഞന ഘോഷയാത്ര, നിമജ്ഞനത്തിനു ശേഷം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനം തുടങ്ങിയവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: