തലശ്ശേരി: കൊളശ്ശേരി പാറക്കെട്ടില്‍ ഒരു സംഘം സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്പിച്ച സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കാലിനും വെട്ടേറ്റ മാലയാട്ട് കുണ്ടാഞ്ചേരി ലിബിന് (30), ഭാര്യ ആതിര (22) എന്നിവരെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. ലിബിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ ആതിരയെ അക്രമികള്‍ ചവിട്ടി വീഴ്ത്തുകയും മര്‍ദിക്കുകയുമായിരുന്നു. സിപിഎം മെമ്പര്‍മാരായ അതുല്‍, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ എട്ടംഗ സംഘമാണ് വീട്ടില്‍ക്കയറി അക്രമം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: