അമ്പലപ്പുഴ: കണ്ണില്‍ തറച്ചു കയറിയ മടല്കഷ്ണം മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെടുത്തു. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മണി ഭവനില്‍ ഗോപിനാഥന്‍പിള്ള (50) യുടെ ഇടതു കണ്ണില്‍ തറച്ച നാലു സെന്റിമീറ്ററോളം നീളമുള്ള മടല് കഷണമാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
തെങ്ങുകയറ്റ തൊഴിലാളിയായ ഗോപിനാഥന് കഴിഞ്ഞ ദിവസം തെങ്ങില്‍ നിന്ന് ഓല അടര്ത്തിയെടുക്കുന്നതിനിടെയാണ് മടല്കഷണം കണ്ണില്‍ തുളച്ചു കയറിയത്. തുടര്‍ന്ന് ആശുപപത്രിയിലെത്തിച്ച് നേത്രരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഡോക്ടര്‍മാരായ എസ്. ഡാലിയ, ആര്. എസ്. ധന്യ, സ്മിതിന്, വിവേക് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മടല്കഷണം പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: