ബീജിങ്: ദോക് ലാമില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം തുടരുന്നതിനിടെ ഇന്ത്യയെ ‘അമ്പരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികാഭ്യാസം നടത്തിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അതെവിടെയെന്നോ, സ്വഭാവമെന്തെന്നോ വിവരമില്ല.
വിമാനങ്ങളും ടാങ്കുകളുമടക്കം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 10 യൂണിറ്റ് ഇതില്‍ പങ്കെടുത്തുവെന്ന് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ അവകാശപ്പെട്ടു. ഇത്തരമൊരു പ്രവൃത്തിയിലൂടെ ഇന്ത്യയെ അമ്പരപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചൈനീസ് സൈനിക വക്താക്കള്‍ പറഞ്ഞതായി ലിയാനെ സാവൊബാവൊ പത്രം അഭിപ്രായപ്പെട്ടു.
ടിബറ്റ്, സിന്‍ജിയാങ്, നിങ്സിയ, ക്വിന്‍ഹായി, സിചുവാന്‍, ചോങ് ക്വിങ് പ്രദേശങ്ങളാണ് പശ്ചിമ കമാന്‍ഡിനു കീഴിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: