മുക്കൂട്ടുതറ: വര്‍ഷങ്ങളായി പാണപിലാവില് പ്രവര്‍ത്തിച്ചുവരുന്ന എആര്‍ഡി 81-ാം നമ്പര്‍ റേഷന്‍കട പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സപ്ലൈ ഓഫീസര്‍ അന്വേഷണ വിധേയമായി റേഷന്‍ കട നിര്‍ത്തലാക്കിയത്. പുതിയ ലൈസന്‍സ് നല്കാന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
എംഎല്‍എയുടെയും പഞ്ചായത്ത് മെംബര്‍മാരുടെയും പ്രാദേശിക സംഘടനകളുടെയും ശിപാര്‍ശയില്‍ പാണപിലാവിലുള്ള സ്വാശ്രയ സംഘം പുതിയ ലൈസന്‍സിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയെങ്കിലും ലൈസന്‍സ് നല്കാന് അധികൃതര്‍ തയാറായില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരിതമായി ബിനാമികളെ വച്ച് റേഷന്‍ കടയുടെ ലൈസന്‍സ് തരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. റേഷന്‍കട പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി വായനശാലയും കാര്‍ഡ് ഉടമകളും ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: