കറുകച്ചാല്‍: കാല് നടക്കാരെ ദുരിതത്തിലാക്കി കറുകച്ചാല്‍ സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിക്കുന്ന വെള്ളം ഒഴുക്ക് റോഡിലെ നെത്തല്ലൂര്‍ വരെ നീളുന്നു. മഴപെയ്താല്‍ മറ്റു നടപ്പുവഴികള്‍ ഇല്ലാത്തതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാരുടെ ബുദ്ധിമുട്ട് ഏറുകയാണ്
കറുകച്ചാലില്‍ നിന്ന് ആരംഭിക്കുന്ന നടപ്പാത വാഴൂര്‍ റോഡില അണിയറപ്പടിക്ക് സമീപംവരെ മാത്രമാണ് ഉള്ളത്.
തുടര്‍ന്നുള്ള ഭാഗങ്ങള്‍ പൂര്‍ണമായി കാടുകയറി മൂടി. ഇവിടെ നടപ്പു വഴികള്‍ നിര്‍മ്മിച്ചിട്ടില്ല. അണിയറപ്പടി ഭാഗങ്ങളില്‍ 15 അടിയോളം വീതിയിലാണ് വെള്ളം ഒഴുകുന്നത്. ഇവിടെ റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തതും കാല്‍നടയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു.
മഴക്കാലത്ത് തോടുപോലെയാണ് ദിവസങ്ങളോളം വെള്ളം ഒഴുകുന്നത്. വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ യാത്രക്കാര്‍ വെള്ളത്തിലേക്ക് ഇറങ്ങി നില്‍ക്കേണ്ട ഗതികേടാണ്. ചിലയിടങ്ങളില വെള്ളം റോഡിന്റെ മധ്യഭാഗത്തുവരെ കയറുന്നുണ്ട്. വെള്ളം ഒഴുക്ക് പതിവായതോടെ ഇവിടെ റോഡിന്റെ വശത്തെ മണതിട്ടകള്‍ ഇടിയുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: