ചൈനയുടെ നിലപാടില്‍ അയവ്

Monday 21 August 2017 9:26 pm IST

ന്യൂദല്‍ഹി: ദോക്‌ലാം വിഷയത്തില്‍ ചൈനയുടെ നയം മാറുന്നതായി സൂചന. ഇത്രയും കാലം ഇന്ത്യയോട് വളരെ പരുഷമായി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്ത ചൈനീസ് ഔദ്യോഗിക മാധ്യമം സിന്‍ഹുവ പുറത്തുവിട്ട വീഡിയോയില്‍ സമാധാനത്തിന്റെ ഭാഷയാണ് പറയുന്നത്. ചൈനയുടെ നിലപാട് ശരിയും ഇന്ത്യയുടേത് തെറ്റാണെന്ന് പറയുന്നുണ്ടെങ്കിലും അത് വിശദീകരിക്കുന്നില്ല. ഇരുരാജ്യങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്നത് മഹത്തായ ചരിത്രമാണെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം ഭൂട്ടാനെക്കുറിച്ച് ഒന്നും പറയുന്നുമില്ല. പുതിയ വീഡിയോയില്‍ അധിക്ഷേപങ്ങള്‍ ഒന്നുമില്ല. ഇത് ചൈനീസ് നിലപാടിലുള്ള മാറ്റമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.