കോണ്‍ഗ്രസ് എംപിയുടെ വാഹന വ്യൂഹം ഇടിച്ച് മൂന്നു മരണം

Monday 21 August 2017 9:38 pm IST

സുപാല്‍: ബീഹാറിലെ സുപാലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രണ്‍ജിത്ത് രഞ്ജന്റെ വാഹന വ്യൂഹം ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. രണ്ടു പേരുടെ നില ഗുരുതരമാണ്. നിര്‍മലി സിക്കാര്‍ ഹട്ട പാതയിലാണ് സംഭവം. കോണ്‍ഗ്രസ് വക്താവു കൂടിയാണ് അവര്‍. വിവാദ നായകന്‍ പപ്പു യാദവിന്റെ ഭാര്യയാണ് കോടികളുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ സഞ്ചരിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന രണ്‍ജിത്ത്.