ഇടുക്കി: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനെതിരെ ആര്‍എസ്എസ് ഇടുക്കി ജില്ലാ പ്രചാര്‍പ്രമുഖ് അജി കുളത്തുങ്കല്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹാഷിഷ് ഓയിലുമായി മുന്‍ ശിവസേന നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കട്ടപ്പന ഡിവൈഎസ്പിയുടെ സംഘം പിടികൂടിയിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ സംഘ പരിവാര്‍ നേതാവടക്കം മൂന്ന് പേര് പിടിയിലായി എന്ന തെറ്റായ വാര്‍ത്തയാണ് നല്‍കിയത്. സംഘ പരിവാറുമായി ഒരു ബന്ധവുമില്ലാത്ത ശിവസേനയുടെ നേതാവ് പിടിയിലായപ്പോള്‍ സംഘ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയതാണ് പരാതിക്ക് അടിസ്ഥാനമായത്.
പോലീസിന് പരാതി നല്‍കിയത് കൂടാതെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നടപടിയും ആരംഭിച്ചതായി അജി കുളത്തുങ്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: