തിരുവനന്തപുരം: തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ജൂലൈ 30ന് നടത്തിയ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍, സോള്‍ജിയര്‍ ടെക്ക്നിക്കല്‍ തസ്തികകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി വിജയികളുടെ റോള്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു.
വിജയിച്ച ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ കൈപ്പറ്റാന്‍ ആഗസ്റ്റ് 24 നോ അതിന് മുമ്പോ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2351762.
പ്രതികരിക്കാൻ ഇവിടെ എഴുതുക: