തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ കൊച്ചുവേളിക്കും ചെന്നൈ എഗ്മോറിനുമിടയില്‍ ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും.
കൊച്ചുവേളി – ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 23 നും 30 നും ഉച്ചതിരിഞ്ഞ് 3.30 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 5.45ന് ചെന്നൈ എഗ്മോറിലെത്തും. തിരുവനന്തപുരം, കുഴിത്തുറ, നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കല്‍പേട്ട്, താംബരം, മാമ്പലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.
ചെന്നൈ എഗ്മോറില്‍ നിന്ന് ഈ മാസം 24, 31 തീയതികളില്‍ രാത്രി 8.20ന് പുറപ്പെടുന്ന കൊച്ചുവേളി സുവിധാ എക്സ്പ്രസ്സ് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.25 ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: