പാരീസ്: സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ ഒന്നാം റാങ്കിലെത്തുന്നത്. 2014 ജൂലൈയിലാണ് നദാല്‍ അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്.
സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ക്വാര്ട്ടിറിലെത്തിയതിനെ തുടര്‍ന്നാണ് ഒന്നം സ്ഥാനം ലഭിച്ചത്. പരിക്ക് മൂലം ഈ ടൂര്‍ണമെന്റില്‍ നിന്ന് പന്മാറിയ ബ്രിട്ടന്റെ ആന്‍ഡി മുറെ പിന്തളളിയാണ് നദാല്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്.
നദാലിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച നിക്ക് കിര്‍ഗിയോസ് പുതിയ റാങ്കിങ്ങില്‍ 18-ാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഫൈനലില്‍ കിര്‍ഗിയോസിനെ കീഴടക്കിയ ബള്‍ഗേറിയയുടെ ദിമിത്രോവ് ഒമ്പതാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: