കണ്ണൂര്‍: പി.കെ.ശ്രീമതി എംപിയുടെ അമ്മ കയരളം ചെക്യാട്ട്കാവ് മീനാലയത്തില്‍ പി.കെ.മീനാക്ഷി ടീച്ചര്‍ (91) അന്തരിച്ചു. കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ഇന്നല വൈകീട്ടായിരുന്നു അന്ത്യം. മാണിക്കോത്ത് ചാത്തുക്കുട്ടി നമ്പ്യാര്‍-പി.കെ.ദേവകിയമ്മ ദമ്പതികളുടെ മകളാണ്. കയരളം എയുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയായ മീനാക്ഷി ടീച്ചര്‍ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാവ് കൂടിയാണ്. കയരളം എയുപി സ്കൂള്‍ മാനേജരാണ്. ഭര്‍ത്താവ്: പരേതനായ ടി കേളപ്പന് മാസ്റ്റര്‍. മറ്റുമക്കള്‍: നാരായണന് നമ്പ്യാര്‍ (ന്യൂ ദല്‍ഹി), കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ (മുംബൈ), ജയലക്ഷ്മി, ഇന്ദിര (ജില്ലാബാങ്ക്). മരുമക്കള്‍: ഇ.ദാമോദരന്‍, വിജയ നമ്പ്യാര്‍ (തൃപ്പൂണിത്തുറ), ശോഭന നമ്പ്യാര്‍ (മുംബൈ), പ്രഭാകരന് (മയ്യില്‍), ഇ.പി.ജയരാജന് എംഎല്‍എ. സഹോദരങ്ങള്‍: ഭാസ്കരന്, രുഗ്മിണി, ഗൗരി, രാധ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: