ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ വയത്തൂര്, കോക്കാട്, പരിക്കളം, വട്ട്യാംതോട്, മാട്ടറ ഭാഗങ്ങളില്‍ പശുക്കളില്‍ കുളമ്പ് രോഗവും അകീട് വീക്കവും പടര്‍ന്ന് പിടിച്ചതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ അഞ്ചോളം കറവപ്പശുക്കളാണ് ചത്തൊടുങ്ങിയത്. ആറോളം ക്ഷീരസംഘങ്ങളുള്ള ഉളിക്കല്‍ പഞ്ചായത്തില്‍ ഒരു മൃഗാശൂപത്രിയാണ് നിലവിലുള്ളത്. ഇവിടെ ഉള്ള ഡോക്ടര്‍ക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മൃഗാശൂപത്രികളില് സേവനം അനുഷ്ടിക്കുന്നതുകൊണ്ട്് ഉളിക്കലിലുള്ളവര്ക്ക് ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. രോഗ ലക്ഷണം കണ്ടാല്‍ മതിയായ ചികിത്സ കിട്ടാന്‍ കാലതാമസം നേരിടുന്നത കൊണ്ട് കറവമാടുകള്‍ ചത്ത്് പൊകുന്നത്. അകീട് വീക്കവും പടര്‍ന്ന് പിടിക്കുന്നുണ്ട്. കുളമ്പ് രോഗത്തിനുള്ള ഫ്രീ വാക്സിനേഷന് പല സ്ഥങ്ങളിലും മൃഗസംരക്ഷണ വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല ഇതോടെ രോഗം പടര്‍ന്നുപിടിച്ചു. വെറ്ററിനറി ഡോക്ടര്‍മാരുടെ കുറവും മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയും കൂടിയായതോടെ രോഗം നിയന്ത്രണ വിധയമാക്കുവാന് സാധിക്കാത്ത സ്ഥിതിയാണ്. രോഗം പടരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് രോഗം നിയന്ത്രണ വിധേയമാക്കാനും കര്‍ഷകരുടെ ആശങ്കയകറ്റാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: