ശാസ്‌ത്രോത്സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

Monday 21 August 2017 11:43 pm IST

ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ബ്രോഷര്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്യുന്നു. വിപിന്‍ .കെ, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബി. ഷനോജ് എന്നിവര്‍ സമീപം

കൊച്ചി: ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ബ്രോഷര്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെയാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. വിജയികളാകുന്നവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സംസ്ഥാന തല ശാസ്‌ത്രോത്സവം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി, സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ് മത്സരത്തിനുണ്ടാവുക.

ചടങ്ങില്‍ ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിന്‍ , കെ, ബി. ഷനോജ് എന്നിവര്‍ പങ്കെടുത്തു.