ബ്രിസ്ബെയ്ന്‍: ഡെന്മാര്ക്ക് രാജകുമാരന് ഫെഡറിക്കിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള പബ്ബില്‍ പ്രവേശനം നിഷേധിച്ചു.
കൃത്യമായ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ സാധിക്കാതിരുന്നതോടെ പബ്ബ് അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പ്രവേശനം സാധ്യമാക്കിയതെന്ന് രാജകുമാരന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ പറഞ്ഞു.
ക്യൂന്‍സ്ലന്‍ഡിലും ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മദ്യശാലകളില്‍ പ്രവേശനം അനുവദിക്കുന്നതിന് കര്‍ശന നിയമമാണുള്ളത്. അര്‍ദ്ധരാത്രിയില്‍ ക്യൂന്സ്ലന്ഡിലെ മദ്യശാലകളില്‍ എത്തുന്നവരുടെ കൈവശം പാസ്പോര്‍ട്ടോ ഡ്രൈവിംഗ് ലൈന്‍സന്‍സോ ഉണ്ടാകണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: