ഹോം » കേരളം » 

ദിലീപിനെതിരെ പുറത്ത് പറയാനാവാത്ത തെളിവുകള്‍

വെബ് ഡെസ്‌ക്
August 22, 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകളാണ് ഇതെന്നും പ്രോസിക്യൂഷന്‍. തെളിവുകള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.

വലിയ സ്വാധീനശക്തിയുളള ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. 43 ദിവസമായി ദിലീപ് ജയിലില്‍ കഴിയുകയാണ്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick