ഹോം » കേരളം » 

കാവ്യ പലതവണ പണം തന്നെന്ന് പള്‍സര്‍ സുനി

വെബ് ഡെസ്‌ക്
August 22, 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതിയായ പള്‍സര്‍ സുനി.

തന്നെ അറിയില്ലെന്ന് പറഞ്ഞ കാവ്യയുടെ നിലപാട് ശരിയല്ലെന്നും കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും സുനി പറഞ്ഞു. പലതവണയായി കാവ്യ തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.

Related News from Archive
Editor's Pick