വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

Tuesday 22 August 2017 1:11 pm IST

തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായി. വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതേസമയം എംഎല്‍എയ്ക്കു ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിക്ക് ഭീഷണിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറയിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടെ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.