ഹോം » ലോകം » 

ഭാര്യ മുന്‍പില്‍ നടന്നു: ഭര്‍ത്താവ് മൊഴി ചൊല്ലി

വെബ് ഡെസ്‌ക്
August 22, 2017

ദുബായ്: ഭാര്യ മുന്‍പില്‍ കയറി നടന്നതിന് സൗദി പൗരന്‍ വിവാഹ ബന്ധം വേര്‍പെടുത്തി. ഭാര്യയോട് തന്റെ പിറകില്‍ നടന്നാല്‍ മതിയെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ മുന്നില്‍ നടന്നതിനാണ് യുവാവ് ബന്ധം ഉപേക്ഷിച്ചത്.

സൗദി അറേബ്യയില്‍ നിസാര കാരണങ്ങളാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുന്നത.് രാജ്യത്ത് വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് കൗണ്‍സലിങ് നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്.

മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവ് സുഹൃത്തുകള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ആടിന്റെ തല ഉപയോഗിച്ച് വിഭവമൊരുക്കിയില്ലെന്ന കാരണത്താല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ആടിന്റെ തല ഉപയോഗിച്ച് വിഭവമൊരുക്കാന്‍ മറന്നതിന് ഭര്‍ത്താവ് വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയതെന്ന് ഭാര്യ പറഞ്ഞു.

മധുവിധു വേളയില്‍ ഭാര്യ പാദസരം ധരിച്ചെത്തിയതാണ് ഭര്‍ത്താവിനെ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ച മറ്റൊരു സംഭവം.

 

Related News from Archive
Editor's Pick