തലശ്ശേരി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 26ന് യോഗം ചേരും . തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും .തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ.രമേശന് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നാറ്റ്പാക് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. നാറ്റ്പാക്ക് റിപ്പോര്‍ട്ട് നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നഗരത്തെ സൗന്ദര്യവല്‍ക്കരിക്കാനുള്ള പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: