എടത്വ: തലവടി തെക്ക് എസ്എന്‍ഡിപി യോഗം 778-ാം നമ്പര്‍ ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 24നു നടക്കും. ഇന്നു രാവിലെ 10 നു ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും. കോടുകുളഞ്ഞി വിശ്വധര്‍മ്മ മഠം മഠാധിപതി ശിവബോധാനന്ദ നേതൃത്വം വഹിക്കും. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 6.30 നു താഴികക്കുട പ്രതിഷ്ഠ. 24 ന് എട്ടിനു വിഗ്രഹ പ്രതിഷ്ഠ. സുജിത് തന്ത്രി കാര്‍മികത്വം വഹിക്കും. നാലിനു ക്ഷേത്ര സമര്‍പ്പണവും പൊതു സമ്മേളനവും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷേത്രസമര്‍പ്പണവും കുട്ടനാട് യൂണിയന് പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന് പൊതുസമ്മേളന ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: