അരൂര്‍: ശാന്തിഗിരി ആശ്രമ സ്ഥാപകാചാര്യന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ 91-ാം ജന്മദിന പൂജിത സമര്‍പ്പണം നവപൂജിതം വിളംബര സമ്മേളനം ഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തില്‍ എ.എം.ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് ജനനി വിജയ ജ്ഞാന തപസ്വിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ തുടങ്ങിയവര്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം ജന്മഗൃഹം ഇന്‍ ചാര്‍ജ്ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി സ്വാഗതവും ആശ്രമം എറണാകുളം ബ്രാഞ്ച് ഇന്‍ചാര്‍ജ്ജ് സ്വാമി ജ്യോതി ചന്ദ്രന് ജ്ഞാന തപസ്വി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: