കട്ടപ്പന: ശക്തമായ മഴയെത്തുടര്‍ന്ന് കട്ടപ്പന ഈട്ടിത്തോപ്പ് റൂട്ടില്‍ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഈട്ടിത്തോപ്പ് ടൗണിനോട് ചേര്‍ന്ന് മണ്‍തിട്ട ഇടിഞ്ഞ് വീണത്. മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡിന് കുറുകെ കിടന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
സംഭവം നടന്ന സമയത് വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മരം ഇലക്ട്രിക് ലൈനില്‍ പതിച്ച് പോസ്റ്റ് ഒടിയുകയും വൈദുതി ബന്ധം നിലയ്ക്കുകയും ചെയ്തു. മണ്ണിടിഞ്ഞുവീണ് നിരവധി വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: