കട്ടപ്പന : ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കി കാഞ്ചിയാര്‍ പിഎച്ച്സിയെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി. കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന് എംഎല്‍എ നിര്‍വ്വഹിച്ചു. രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതോടൊപ്പം രോഗ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ എടുക്കുന്നതിനും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്ത് രോഗികളുടെ എണ്ണം കുറക്കുകയാണ് ആര്‍ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫാമിലി ഹെല്‍ത്ത് സെന്ററുകളില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരെ കൂടാതെ ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന് എന്നിവരുടെ ഓരോ തസ്തികകള്‍ കൂടി അനുവദിച്ച് നിയമനം നടത്തിയതിലൂടെ ഫാമിലി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനായിട്ടുണ്ട്. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ അഡീഷണല്‍ ബ്ലോക്കിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റ്റി.ആര് രേഖ, ഡി.പി.എം ഡോ. സുജിത്ത് , പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.എന്‍ ബിനു, ബിന്ദു മധുക്കുട്ടന്‍, തങ്കമണി സുരേന്ദ്രന് , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാവിയോ പള്ളിപ്പറമ്പില്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി ബിജു, പഞ്ചായത്തംഗങ്ങളായ ഇന്ദു സാബു, ലിസ്സി സണ്ണി, ഷീന ജേക്കബ്, സിബി മാളവന, മേഴ്സി ജോസഫ്, സുഷമ ശശി, ജലജ വിനോദ്, കമലമ്മ ബാബു, പ്രാദേശിക നേതാക്കളായ വി.വി ജോസ്, റ്റി.ജി കലേഷ്, ജോയി ഈഴക്കുന്നേല്‍, സാബു കൊച്ചുപറമ്പില്‍, പഞ്ചായത്ത് സെക്രട്ടറി പി.ടി ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: