കോട്ടയം: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ പെരുമ്പായിക്കാട് 661-ാം നമ്പര്‍ ശാഖയുടെ മഹാത്മാ അയ്യന്‍കാളി ഗുരുദേവ സ്മാരകമന്ദിര ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് നിര്‍വ്വഹിച്ചു. അയ്യന്‍കാളിയുടെ ഛായാചിത്ര അനാശ്ചാദനം കോട്ടയം യൂണിയന് പ്രസിഡന്റ് എ.ജെ. രാജന് നടത്തി. നട്ടാശ്ശേരി വടക്കേ ഇടത്തിനകത്ത് ശാഖാ പ്രസിഡന്റ് ജെ.കെ. ഗോപി അദ്ധ്യക്ഷനായി. താലൂക്ക് യൂണിയന് സെക്രട്ടറി സനില്‍കുമാര്‍ ശാഖ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പ്രകാശനവും യൂണിയന് ട്രഷറര്‍ കെ.സി. ഷാജി അംഗങ്ങള്‍ക്കുള്ള ലഘു സമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ശാഖാ സെക്രട്ടറി സജികുമാര്‍, എം.ഇ. റെജിമോന്, ശ്രീകുമാര്‍ മുട്ടമ്പലം, കൃഷ്ണകുമാര്‍, രാജേഷ് വളളിക്കാട്, പി.കെ. രാമന്‍കുട്ടി, വിനീഷ് മോന്, ജിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: