എരുമേലി: ഭാഗ്യം തുണച്ചപ്പോള്‍ കൂലിപ്പണിക്കാരനായ എരുമേലി പൊര്യന്മല സ്വദേശി രാജന് കാരമല ലക്ഷാധിപതിയായി. കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നിന്നും എടുത്ത വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് കൂലിപ്പണിക്കാരനായ രാജനെ തേടിയെത്തിയത്. പണി ചെയ്തു കൊണ്ടിരിക്കെയാണ് ഒന്നാം സമ്മാനം താന്‍ എടുത്ത ടിക്കറ്റിനാണെന്ന് അറിയുന്നതെന്നും രാജന് പറഞ്ഞു.
ഭാഗ്യം കടാക്ഷിച്ചതിനു ശേഷവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഏറ്റെടുത്ത പണി പൂര്‍ത്തീകരിച്ചതിനു ശേഷമാണ് സന്തോഷം പങ്കുവച്ചത്. അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമുള്ള രാജന് കിട്ടിയ പണം ഉപയോഗിച്ച് കൂടുതല്‍ സ്ഥലം വാങ്ങി കൃഷി ചെയ്യാനും, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്‍കണമെന്നാണ് ആഗ്രഹമെന്നും, താന്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി തുടരുമെന്നും രാജന് പറഞ്ഞു. രാജന്റ ഭാര്യ ജെസ്സി രാജന്, മക്കള്‍ അബിന്‍, അഫ്സിന് എന്നിവരും സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: