തലശ്ശേരി: നഗരത്തിലെ ആദ്യകാല ബിസിനസ്സുകാരായ ലോട്ടസ് ഗ്രൂപ്പിന്റെ പിന്മുറക്കാര് എവികെ നായര്‍ റോഡില്‍ സജ്ജീകരിച്ച ലോട്ടസ് സുപ്പര്മാര്ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 25000 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി പണിത ഷോപ്പിംഗ് വിസ്മയം രാവിലെ 11ന് അസ്ഹാബ് സാജിദും നിനോസ് സാജിദും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി തുറന്ന് നല്‍കുമെന്ന് ഉടമ സാജിദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചടങ്ങില്‍ നഗരസഭാ ചെയര്മാന് സി.കെ.രമേശന് മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. മിതമായ വില, ഉപഭോക്താക്കളോട് മാന്യമായ പെരുമാറ്റം, ഗുണനിലവാരമുള്ള സാധനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ഉറപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: