തലശ്ശേരി: ടൗണ്‍ഹാള്‍ പരിസരത്ത് കഴിഞ്ഞ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന തലശ്ശേരി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എരഞ്ഞോളിയിലെ കിന്‍ഫ്രയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ തലശ്ശേരി െ്രെപവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. വാഹന ഉടമകളുടെ സൗകര്യം കണക്കിലെടുത്ത് പ്രസ്തുത ഓഫീസ് നഗരത്തില്‍ത്തന്നെ നിലനിര്‍ത്തണമെന്നും അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ഓഫീസ് മാറ്റി സ്ഥാപിക്കുന്ന സ്ഥലം നഗരത്തില്‍ നിന്നും 4 കിലോമീറ്ററോളം ദൂരത്തിലാണ്.പൊതു ജനം നിരന്തരം ബന്ധപ്പെടുന്നതും ഏറെ പ്രാധാന്യമുള്ളതുമായ സര്‍ക്കാര്‍ ഓഫീസുകള്‍ നഗരത്തില്‍ തന്നെ വേണമെന്നിരിക്കെ പട്ടണത്തില്‍ നിന്നും ഏറെ ദൂരെ ബസ്സുകള്‍ക്ക് അനുവദനീയ സ്റ്റോപ്പ് പോലും ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റുന്നത് ചില തല്പരകക്ഷികളുടെ പ്രേരണ കാരണമാണെന്ന് ബസ്സുടമസ്ഥ സംഘം ആരോപിക്കുന്നു. നികുതിയായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജാനാവിലെത്തിക്കുന്ന ബസ്സുടമകള്‍ക്ക് പ്രയാസങ്ങള്‍ വരുത്താതിരിക്കാന്‍ ആര്.ടി.ഓഫീസ് സ്ഥലം മാറ്റ തീരുമാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: