കണ്ണൂര്‍: സൈബര്‍ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണത്തിന് ജില്ലാ പഞ്ചായത്ത് പരിപാടി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ 24 ന് ഗവണ്മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിലെ ഐ ടി അധ്യാപകര്‍ക്കും മദര്‍ പിടിഎ പ്രസിഡണ്ടുമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 നാണ് പരിപാടി.
ഇന്റര്‍നെറ്റിന്റെ ദുരുപയോഗം മൂലം കുട്ടികള്‍ അപകടങ്ങളിലേക്ക് പതിക്കുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. കുട്ടികളിലെ ഇത്തരത്തിലുളള പ്രവണത ഇല്ലാതാക്കുന്നതിനും ഉത്തരവാദിത്തത്തോടെയുളള ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെപറ്റി ബോധവല്‍ക്കരിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി ഹൈസ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശീലനം സംഘടിപ്പിക്കുന്നതിനാണ് ജില്ലാ പഞ്ചാത്ത് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: