കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ കിഴിലുളള ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ആര്‍ച്ചറി പരിശീലനം നല്കുന്നു. കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുളള സ്ക്രീനിംഗ് ടെസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും. സ്ക്രിനിംഗ് ടെസ്റ്റിന് പങ്കെടുക്കാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് സാക്ഷ്യപ്പെടുത്തിയ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി പൊലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്ന് ഐടിഡി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: