വളപട്ടണം: വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന പതിനഞ്ച്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ചിറക്കല്‍ ഓണപ്പറമ്പ് സ്വദേശി കെ.പി.ഹര്‍ഷാദ് (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പൂഴി കള്ളക്കടത്ത് സംഘത്തെ പിടികൂടാനായി എത്തിയ പോലീസ് സംഘം വാഹന പരിശോധനക്കിടെ കൈകാട്ടിയ ബൈക്ക് നിര്‍ത്താതെ പോയപ്പോള്പിന്തുടര്ന്ന് പിടികൂടികയായിരുന്നു. ബൈക്കില്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ്. അരക്കിലോ വീതമുള്ള കെട്ടുകളാക്കി വില്പനക്കായി കൊണ്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: