കൂത്തുപറമ്പ്: ബാര്‍ബര്‍ഷോപ്പ് മാലിന്യം റോഡില്‍ തള്ളിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം വാണിമേലിലെ വി.പി.റഫീഖ് (39)നെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണവം ചെറുവാഞ്ചേരി റോഡരികില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ ഉപേക്ഷിക്കുകായിരുന്നു. ഈ ചാക്കില്‍ നിന്നും കണക്ക് പുസ്തകവും വിസിറ്റിംഗ് കാര്‍ഡും ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: