മട്ടന്നൂര്‍: കുഴല്‍പ്പണ ഏജന്റായ വൃദ്ധനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയെടുത്തതായി പരാതി. കൊടുവള്ളി സ്വദേശിയായ 63കാരനെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്. മട്ടന്നൂരിലും പരസര പ്രദേശങ്ങളിലുമുള്ളവര്‍ക്കായി വിതരണം ചെയ്യാനായി കോഴിക്കോടുനിന്നും പണവുമായെത്തിയ വൃദ്ധനെയാണ് തട്ടിക്കൊണ്ടുപോയത്. ഉരുവച്ചാല്‍ ടൗണില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ ഇയാളെ കാറില്‍ ബലമായി കയറ്റി ശിവപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
കാറില്‍നിന്നും നാലുപേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണംതട്ടിയെടുത്ത് മാലൂര്‍ തൃക്കടാരിപൊയിലില്‍ ഇറക്കിവിടുകയായിരുന്നു. കുഴല്പ്പണവുമായെത്തുന്നവരെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പണം കവരുന്ന സംഘം മട്ടന്നൂര്‍ മേഖലയില്‍ സജീവമായിട്ടുണ്ട്. നേരത്തെ ഒരു പോലീസുകാരനടക്കം മട്ടന്നൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ പരാതി പ്രകാരം മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: