ഹോം » കേരളം » 

ശൈലജയുടെ രാജി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

വെബ് ഡെസ്‌ക്
August 23, 2017

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് പ്രതിപക്ഷം രാജിയാവശ്യത്തിലുറച്ച് നില്‍ക്കിന്നത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സഭ ചേര്‍ന്നയുടന്‍, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്‌ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു. അഗംങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും അവര്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

നേരത്തെ, നിയമസഭയിലേക്ക് വന്ന മന്ത്രിയെ മസ്‌കറ്റ് ഹോട്ടലിന് മുന്പില്‍ വച്ച് കെ.എസ്.യു പ്രവത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick