ദിലീപ് പെരുംനുണയന്‍: പ്രോസിക്യൂഷന്‍

Wednesday 23 August 2017 1:12 pm IST

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സുരേശന്‍ വാദിച്ചു. തൃശൂര്‍ ടെന്നീസ് ക്ലബിലെ ജീവനക്കാരന്‍ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനല്‍ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്ന് ദിലീപിന്റ അഭിഭാഷകന്‍ ബി. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരുന്നു നടപടികള്‍. കേസിന് പിന്നില്‍ ആസൂത്രിതനീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.