റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവച്ചു

Wednesday 23 August 2017 5:16 pm IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവച്ചു. അപകടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് മിത്തല്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് രാജിക്കത്ത് നല്‍കിയത്. മിത്തലിന് പകരം എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാകും. നാലു ദിവസത്തിനുള്ളില്‍ രണ്ട് ട്രെയിന്‍ അപകടങ്ങളാണ് യു പിയില്‍ നടന്നത്. ഇന്ന് പുലര്‍ച്ചെ അസംഗഡില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി 70 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ 19ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 24 പേര്‍ മരിക്കുകയും. 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.