കണ്ണൂര്‍: സ്ത്രീ സുരക്ഷയും മദ്യവിമുക്ത കേരളവും എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ അത്തം നാളില്‍ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഏകദിന ഉപവാസ സമരം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മാലതി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് നിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരിങ്ങത്തൂരിനടുത്ത് പള്ളിക്കുനിയിലെ സി.ടി.കെ.റീജയുടെ കൊലപാതകം, പയ്യന്നൂരിലെ ശ്രീത, ആതിര എന്നീ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത് തുടങ്ങിയ സംഭവങ്ങള്‍ക്ക് പിന്നിലുള്ള ബാഹ്യ ഇടപെടല്‍ തുടങ്ങിയവ അന്വേഷിച്ച് യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടു വരിക, ലൗവ് ജിഹാദ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വേണ്ട നിയമനടപടികള്‍ സ്വീകരിക്കുക കേരളം മദ്യ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം.
പത്രസമ്മേളനത്തില്‍ മഹിളാ ഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി രേഷ്മ രാജീവ്, സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഹേമലത, ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സംഘടനാസെക്രട്ടറി പ്രേമന് കൊല്ലംമ്പറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദന് പളളൂര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: