ധര്‍മ്മടം: രക്താര്‍ബുദം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു. പാലയാട് കൈരളി വായനശാലക്ക് സമീപം കയനാടത്ത് കാവുളള പുരയില്‍ പവിത്രനാണ് അസുഖബാധിതനായി ജോലി ചെയ്യാന്‍ പോലുമാകാതെ ദുരിതമനുഭവിക്കുന്നത്. നേരത്തെ സ്വര്‍ണപ്പണിക്കാരനായിരുന്ന പവിത്രന് കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രക്താര്‍ബുദം ബാധിച്ച് അവശനിലയിലായതോടെ ജോലി ചെയ്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവ് വരുമെന്ന് എംസിസിയിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കാരുണ്യയില്‍ നിന്നും മറ്റും ലഭിച്ച സഹായങ്ങള്‍ ഇതിനകം ചികിത്സക്കായി ചെലവഴിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പവിത്രന്റെ ചികിത്സക്കായി നാട്ടുകാര്‍ പി.പി.രവീന്ദ്രന് കണ്‍വീനറായും സി.പി.ബേബിസരോജം ചെയര്‍മാനുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. സഹായങ്ങള്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തലശ്ശേരി ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍-1011007000011, ഐഎഫ്എസ്ഇ കോഡ്-യുടിഐബിഒ എസ്കെഡിസി01 എന്ന അക്കൗണ്ടിലോ ധര്‍മ്മടം കോ-ഓപ്പറേറ്റീവ് ബാങ്ക് ഈവിനിങ്ങ് ബ്രാഞ്ചില്‍ ആരംഭിച്ച അക്കൗണ്ട് നമ്പര്‍ 3201 ലോ അയക്കണമെന്ന് ചികിത്സാ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: