ഓള്‍ റൗണ്ടര്‍ പട്ടികയില്‍ ജഡേജയെ പിന്നിലാക്കി ഷക്കീബ്

Wednesday 23 August 2017 3:23 pm IST

മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിന്തളളി ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന് ഒന്നാം സ്ഥാനം. ജഡേജ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിലക്ക് നേരിട്ടതാണ് ജഡേജയ്ക്ക് വിനയായത്. 430 പോയിന്റുകളാണ് ജഡേജയ്ക്കുള്ളത്. ഷക്കീബ് അല്‍ ഹസന്റെ അക്കൗണ്ടില്‍ 431 പോയിന്റുമാണുള്ളത്. അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയ ജഡേജയ്ക്ക് എട്ട് പോയിന്റുകള്‍ താഴേക്കിറങ്ങേണ്ടിവന്നു. രവിചന്ദ്രന്‍ അശ്വിനാണ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.