അഞ്ചല്‍: അഞ്ചലിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ ബ്ലൂ ഗെയിലിന്റെ സന്ദേശം വന്നതായി സംശയം. ക്ലാസില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് കണ്ട അധ്യാപകന് വിദ്യാര്‍ത്ഥിയില്‍ നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സന്ദേശമെത്തിയെന്ന് സ്ഥിരീകരിച്ചത്.
അധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ തിരിച്ചു കൊടുത്തില്ലെങ്കില്‍ താന്‍ തൂങ്ങിമരിക്കുമെന്ന് വിദ്യാര്‍ത്ഥി ഭീഷണി ഉയര്‍ത്തി. ഉടന്‍തന്നെ അധ്യാപകര്‍ ഏരൂര്‍ പൊലീസിനെ വിവരമറിയിച്ചു.
പോലീസെത്തി മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിധേനയ്ക്കായി കസ്റ്റഡിയില്‍ വാങ്ങുകയും വിദ്യാര്‍ത്ഥിയെ കൊല്ലത്ത് ജൂവനൈല്‍ ഹോമില്‍ കൗണ്‍സിലിംഗിന് വിധേയനാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതിനൊന്നും തയ്യാറാകാതെ വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്നും രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: