കൊളംബോ: ലങ്കന്‍ മണ്ണില്‍ രണ്ടാമത്തെ ഏകദിനവും സ്വന്തമാക്കാന്‍ ഇന്ത്യ ശ്രീലങ്കയോട് നാളെ വീണ്ടും ഏറ്റുമുട്ടും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ ശ്രീലങ്കയില്‍ നടക്കും. പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ സ്വന്തമാക്കിയിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം രണ്ടരയ്ക്കാണ് കളി തുടങ്ങുക.
കഴിഞ്ഞ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പറ്റാതിരുന്നതാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് വിനയായത്. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിന്റെ മികവില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ബാറ്റിംഗില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയായിരുന്നു.
ശിഖര്‍ ധവാന്റെ പതിനൊന്നാം സെഞ്ചുറിയും വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പിന്തുണയും കൂടിയായതോടെ ഇന്ത്യ റെക്കോര്‍ഡ് വേഗത്തിലാണ് ആദ്യ ഏകദിനം വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: