ഹോം » കേരളം » 

ലാവ്‌ലിന്‍ കേസിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നു: പിണറായി

വെബ് ഡെസ്‌ക്
August 23, 2017

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി വന്നതിന് ശേഷം തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്നെ തിരഞ്ഞ് പിടിച്ച് സിബിഐ കുറ്റക്കാരാനാക്കുകയായിരുന്നെന്ന ഹൈക്കോടതി വിധിയോടെ ആ നിലപാട് കൂടുതല്‍ വസ്തുതാപരമായി ശരിയാണെന്ന് തെളിഞ്ഞു. തനിക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ ഈ ഘട്ടത്തില്‍ ഒപ്പമില്ലാത്തതില്‍ ദു:ഖമുണ്ട്.

ജനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ സത്യമാണ് ഇപ്പോള്‍ ഒന്നുകൂടി തെളിഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ നല്‍കിയ പിന്തുണ അതാണ് വ്യക്തമാക്കിയത്.

തന്നെ സ്‌നേഹിക്കുന്നവരും വേട്ടയാടുന്നവരും ഒരുപോലെ കാത്തിരുന്ന നിര്‍ണ്ണായക ദിവസമായിരുന്നു ഇന്ന്. വേട്ടയാടന്‍ ശ്രമിച്ചവര്‍ക്ക് നിരാശയുണ്ടാകും. തന്നെ കുറ്റവിമുക്തനാക്കിയ വിധി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്ക് ഊര്‍ജം നല്‍കുമെന്നും പിണറായി പറഞ്ഞു.

Related News from Archive
Editor's Pick