വെഞ്ഞാറമൂട്: ഓണത്തിന് വിളവെടുപ്പിനായി പാകമായ പടവലം കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. വെഞ്ഞാറമൂട്,പിച്ചിമംഗലം ആര്‍എസ് നിലയത്തില്‍ രാജേന്ദ്രന് നായരുടെ 40 സെന്റ് വയലില്‍ നട്ട പടവല കൃഷിയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. ഓണത്തിന് വിളവെടുപ്പിനായി നട്ട പടവലങ്ങള്‍ പന്തലിട്ട് കായ്ക്കാന്‍ തുടങ്ങിയപ്പോഴാണ് സാമൂഹ്യ വിരുദ്ധര്‍ പന്തലുള്‍പ്പടെ നശിപ്പിച്ചത്. വെഞ്ഞാറമൂട് പോലീസില്‍ പരാതിനല്‍കി. സംഭവമറിഞ്ഞ് കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: