വ്യാജ സത്യവാങ്മൂലം; കെജ്‌രിവാളിന് ഹൈക്കോടതി നോട്ടീസ്

Wednesday 23 August 2017 5:38 pm IST

ന്യൂദല്‍ഹി: വ്യാജസത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതി നോട്ടീസ്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി നേരത്തേ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കെജ്‌രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയിരുന്നു.